FootballNewsSports

ഇന്ത്യ ഫുട്ബോള്‍ പ്രേമത്തിന്‍റെ ലോകചാമ്പ്യന്മാര്‍: ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇന്‍ഫെന്‍റിനോ

പനാജി, ഗോവ: ഫുട്ബോള്‍ പ്രേമത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ “അത്യാവേശമുള്ള അതികായര്‍‍” ആണെന്ന്‍ ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇന്‍ഫെന്‍റിനോ അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ ഫുട്ബോള്‍
ഫെഡറേഷനോട് (എ.ഐ.എഫ്.എഫ്) ഇന്ത്യയിലെ ഫുട്ബോള്‍ വളര്‍ച്ച സുസ്ഥിരമായി നിലനിര്‍ത്താനും ഇന്‍ഫെന്‍റിനോ ആവശ്യപ്പെട്ടു.

“ഫുട്ബോള്‍ പ്രേമത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയെ “ഉറങ്ങുന്ന അതികായര്‍” എന്നാണ് എപ്പോഴും വിളിച്ചിരുന്നത്. പക്ഷേ ഞാന്‍ ഇവിടെ കണ്ടതില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ സാധിച്ചത് ഇന്ത്യ
“അത്യാവേശമുള്ള അതികായര്‍” ആണെന്ന വസ്തുതയാണ്,” പനാജിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംബന്ധിക്കവെ ഇന്‍ഫെന്‍റിനോ പറഞ്ഞു.

ഫുട്ബോള്‍ പ്രേമത്തിന്‍റെ കാര്യത്തിലെ ലോകചാമ്പ്യന്മാരാണ് ഇന്ത്യ എന്നും ഇന്‍ഫെന്‍റിനോ അഭിപ്രായപ്പെട്ടു. ഫുട്ബോളിലെ ഇന്ത്യയുടെ വികാസം പടിപടിയായി നടന്നു കൊണ്ടിരിക്കുകയാണെന്നും നല്ല
ഫലങ്ങള്‍ താമസിയാതെ വന്നുകൊള്ളും എന്നും ഇന്‍ഫെന്‍റിനോ പറഞ്ഞു.

എ.ഐ.എഫ്.എഫിന്‍റെ “ദി മിഷന്‍ ഇലവന്‍ മില്ല്യന്‍” ഉദ്യമത്തെ അഭിനന്ദിച്ച ഇന്‍ഫെന്‍റിനോ ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി ശോഭനമാണെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു.

ഫിഫ പ്രസിഡന്‍റ് ആയി ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്‍ഫെന്‍റിനോയുടെ ആദ്യ ഇന്ത്യന്‍സന്ദര്‍ശനമാണിത്. ഇന്ത്യയിലെ യുവജനങ്ങളുടെ നമ്പര്‍.1 സ്പോര്‍ട്സായ ഫുട്ബോള്‍ താമസിയാതെ മുഴുവന്‍
ഇന്ത്യാക്കാരുടേയും നമ്പര്‍.1 സ്പോര്‍ട്സ് ആയി മാറുമെന്നും ഇന്‍ഫെന്‍റിനോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button