KeralaGulf

ദുബായ്-തിരുവനന്തപുരം പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്

തിരുവനന്തപുരം● ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ്-തിരുവനന്തപുരം റൂട്ടില്‍ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

രാത്രി 11: 59 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 9W-209 വിമാനം പുലര്‍ച്ചെ 5:45 ന് തിരുവനന്തപുരത്തെത്തും. മടക്ക വിമാനമായ 9W-210 രാവിലെ 8:00 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11:00 ന് ദുബായില്‍ എത്തിച്ചേരും. സീറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ടിക്കറ്റ് ലഭ്യമാകും.

ബോയിംഗ് 737-800 വിമാനം ഉപയോഗിച്ചാകും സര്‍വീസ്.

നിലവില്‍ ജെറ്റ്എയര്‍വേയ്സ് തിരുവനന്തപുരത്ത് നിന്ന് മസ്ക്കറ്റ്, ദോഹ, ദമ്മാം എന്നീ ഗള്‍ഫ് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button