KeralaBusiness

റെയ്ഡില്‍ കുരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്, നിക്ഷേപം മരവിപ്പിച്ചു

കൊച്ചി: ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കുരുങ്ങിയ മുത്തൂറ്റ് ഗ്രൂപ്പിന്റെ നിക്ഷേപം മരവിപ്പിച്ചു. കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് മരവിപ്പിച്ചത്. അഞ്ചു മാസമായി മുത്തൂറ്റിന് വിപണിയില്‍ നിന്ന് പണം കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു മാസത്തെ ഇടവേളയില്‍ മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ വഴിയാണ് മുത്തൂറ്റ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്.

എന്‍സിഡി, പബ്ലിക് ഇഷ്യു വഴി ദീര്‍ഘകാലത്തേക്ക് കമ്പനികള്‍ക്ക് നിക്ഷേപമുണ്ടാക്കാനാണ് കടപ്പത്രങ്ങള്‍. ഓഹരിയാക്കി മാറ്റാനാകാത്തതിനാല്‍, അതിന് പലിശ കൂടുതലായിരിക്കും. നല്ല ക്രെഡിറ്റ് റേറ്റിംഗുള്ള കമ്പനിയായതിനാലാണ് മുത്തൂറ്റിന് റിസര്‍വ് ബാങ്ക് ഇതിറക്കാന്‍ അനുവാദം നല്‍കിയത്. റെയ്ഡും പ്രശ്‌നങ്ങളും തുടങ്ങിയതോടെ റേറ്റിംഗിലും മുത്തൂറ്റ് ഫിനാന്‍സ് കൂപ്പുകുത്തിയെന്നാണ് വിവരം.

ലേല പ്രഹസനം വഴി കള്ളപ്പണമുണ്ടാക്കി പൂഴ്ത്തിവയ്ക്കുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ് എന്ന് ആദായനികുതി വകുപ്പ് കണ്ടെത്തുകയും റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ എന്‍സിഡി ഇഷ്യുവിനും കാലപരിധി നിശ്ചയിച്ച് അത്രകാലം കൊണ്ടു വിപണിയില്‍ നിന്ന് നിക്ഷേപമുണ്ടാക്കണമെന്നാണ് ചട്ടം. ഭാരതത്തില്‍ ഒരു ഇഷ്യുവിന് പരമാവധി 90 ദിവസം കിട്ടും.

എന്നാല്‍, മുത്തൂറ്റ് അതിന് അനുമതി കിട്ടുന്ന പരമാവധി തുകയായ 300 കോടി രൂപ, 20 ദിവസത്തിനകം തന്നെ വിപണിയില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇതാണ് റിസര്‍വ് ബാങ്ക് തടഞ്ഞത്. ഇനി നിക്ഷേപകന് മിത്തൂറ്റില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ല. നിക്ഷേപകര്‍ മുത്തൂറ്റിലെത്തി മടങ്ങിപോകുന്ന കാഴ്ചയാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button