NewsTechnology

ജിയൊക്കെതിരെ നടപടിയെടുക്കാന്‍ ട്രായ്

ന്യൂഡല്‍ഹി : രാജ്യത്ത് വന്‍തരംഗം സൃഷ്ടിച്ച് മുന്നേറിയ ജിയോയ്‌ക്കെതിരെ പരാതി പ്രവാഹം. ഉപഭോക്താക്കള്‍ക്ക് യഥാസമയം കോളുകള്‍ ചെയ്യാനാകുന്നില്ലെന്നും കോളുകള്‍ മുറിഞ്ഞുപോകുന്നുവെന്നും കാണിച്ച് നിരവധി പേരാണ് ജിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ട്രായിയും ജിയോയ്‌ക്കെതിരെ രംഗത്ത് വന്നു. റിലയന്‍സ് ജിയോ ഉപയോഗിച്ച് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്ന 80-90 ശതമാനം കോളുകളും മുറിഞ്ഞു പോകുന്നത് തുടര്‍ന്നാല്‍ ജിയോയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കി. ട്രായ് അദ്ധ്യക്ഷന്‍ ആര്‍.എസ് ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രായ് ജിയോ അധികൃതരില്‍ നിന്ന് വിശദീകരണം തേടി.

നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ നല്‍കേണ്ട ഇന്റര്‍കണക്ഷനുകളുടെ അപര്യാപ്തതയാണ് കോളുകള്‍ മുറിഞ്ഞു പോവുന്നതിന്റെ കാരണമെന്ന് ശര്‍മ്മ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ആവശ്യത്തിനുളള ഇന്റര്‍  കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്നാണ് എയര്‍ടെല്ലിന്റെയും ഐഡിയയുടേയും നിലപാട്.

മതിയായ പരീക്ഷണങ്ങളൊന്നും നടത്താതെ എടുത്തു ചാട്ടം നടത്തിയതാണ് ജിയോയെന്ന ആക്ഷേപം എയര്‍ടെല്‍ ഉയര്‍ത്തി. ലോഞ്ചിംഗിനു മുമ്പ് വലിയ തോതില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്ന കാര്യം മാത്രമാണ് ജിയോ ചെയ്തതെന്നും എയര്‍ടെല്‍ ജിയോ കമ്പനിയ്ക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി.
ആവശ്യമായ ഇന്റര്‍കണക്ഷനുകള്‍  ഐഡിയയും എയര്‍ടെല്ലും നല്‍കിയില്ലെന്നതാണ് കോളുകള്‍ മുറിഞ്ഞ് പോകുന്നതിന്റെ കാരണമായി ജിയോ ചൂണ്ടികാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button