India

ഇന്ത്യയുടെ മിന്നലാക്രമണം; സൈന്യത്തിനും മോദിക്കും അഭിനന്ദനമറിയിച്ച് പാക് പൗരന്‍ അദ്‌നാന്‍ സ്വാമി

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ വാനോളം പുകഴ്ത്തി മുന്‍ പാക് പൗരനും ഗായകനുമായ അദ്നാന്‍ സാമി. ഇന്ത്യന്‍ സൈനിത്തിനും മോദിക്കും പ്രശംസയറിയിച്ചാണ് അദ്‌നാന്‍ എത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ഭീകരവാദത്തിനെതിരെ വിജയകരമായും പക്വതയോടേയും ദൗത്യം നടപ്പിലാക്കി. ഇതിന് തന്റെ അഭിനന്ദനം എന്നു അദ്‌നാന്‍ കുറിച്ചു.

എന്നാല്‍, ഇതിനുപിന്നാലെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. പാക് വംശജനായ സാമി രാജ്യദ്രോഹിയാണെന്ന് പറയുന്നു. കെട്ടിച്ചമച്ച വാര്‍ത്തകളുണ്ടാക്കുന്നതിന്റെ ഫാക്ടറിയാണ് ഇന്ത്യയെന്നും പാകിസ്ഥാനെ ഇവര്‍ ആക്രമിച്ചിട്ടില്ലെന്നും ചിലര്‍ വ്യക്തമാക്കുന്നു. സ്വാമിക്കു പിന്തുണയുമായി ഇന്ത്യക്കാരും ട്വിറ്ററില്‍ എത്തിയിരുന്നു.

പാകിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് സ്വാമിയെ പോലുള്ള വ്യക്തികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതെന്ന് ചിലര്‍ അനുകൂലിക്കുന്നു. ഇതിനുപിന്നാലെ മറുപടിയുമായി അദ്‌നാനിയെത്തി. താന്‍ വിമര്‍ശിച്ചത് ഭീകരവാദത്തെയാണെന്നും തന്നെ കുറ്റം പറയുന്നതിലൂടെ പാക് പൗരന്‍മാര്‍ പാകിസ്താനേയും ഭീകരവാദത്തേയും ഒന്നായി കാണുകയാണെന്നും സ്വാമി വിമര്‍ശിച്ചു.

ബീഫ് കഴിക്കാന്‍ പോലും അനുവാദമില്ലാത്ത ഇന്ത്യയിലേക്ക് സ്വാമി പോയതിനേക്കാളും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ലെന്നാണ് പാക് പൗരന്‍മാര്‍ പറഞ്ഞത്. വ്യോമസേനയുടെ ഭാഗമായിരുന്ന താങ്കളുടെ പിതാവും ഭീകരന്‍ ആണെന്നാണോ സ്വാമി ഉദ്ദേശിച്ചതെന്ന് ഒരു പാക് പൗരന്‍ ചോദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button