NewsFood & Cookery

ഒരു “വെറൈറ്റി അച്ചാറിനുള്ള” കലക്കന്‍ റെസിപ്പി ഇതാ…!

മലയാളിക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് അച്ചാര്‍, സദ്യക്കും ബിരിയാണിക്കും എന്നല്ല ഏത് ആഹാര സാധനത്തിനു കൂടെയും നമ്മള്‍ അച്ചാര്‍ ഉപയോഗിക്കാറുണ്ട്. അച്ചാറുകള്‍ തന്നെ പലതരം ഉണ്ട്, രുചിയിലും കളറിലും വ്യത്യസ്തമായാവ. നമുക്ക് സുലഭമായിക്കിട്ടുന്ന പഴങ്ങളും പച്ചക്കറികളും കൊണ്ടാണ് അച്ചാറിടുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് എപ്പോഴും കിട്ടുന്ന ഒന്നാണ് പപ്പായ. എന്നാല്‍ പപ്പായ കൊണ്ടൊരു ഉഗ്രന്‍ അച്ചാറായാലോ? ഇതാ നാവില്‍ കൊതിയുണര്‍ത്തുന്ന പപ്പായ അച്ചാറിന്റെ റെസിപ്പി…….

പപ്പായ അച്ചാറിന് ആവശ്യമായ സാധനങ്ങള്‍:

ഒരു വലിയ കഷ്ണം പപ്പായ ചെറുതായി മുറിച്ചത്.

മുളക് പൊടി 2 ടേബിൾ സ്പൂൺ

മഞ്ഞൾ ഒരു നുള്ള്.

ഉലുവ വറുത്തു പൊടിച്ചത് കാൽ ടീസ്പൂൺ.

കടുക് പൊടിച്ചത് കാൽ ടീ സ്പൂൺ.

വിനാഗിരി

ഉപ്പ് ആവശ്യത്തിന്

കായം ഒരു നുള്ള്

എണ്ണ

കടുക്,കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയുംഇട്ട്‌ അതിലേക്ക് പപ്പായ അരിഞ്ഞതും മുളക് മഞ്ഞൾ ഉപ്പ്‌ എന്നിവയും ചേർത്ത് നന്നായി ഇളക്കി മൂന്ന് മിനിട്ടോളം അടച്ചു വേവാൻ വയ്ക്കണം.അത് കഴിഞ്ഞു ആവശ്യത്തിന് വിനാഗിരി ഒഴിച്ചു തിള വരുമ്പോൾ വാങ്ങി വച്ച് കടുക്‌, കായം, ഉലുവ എന്നീ പൊടികൾ ചേർത്ത് ഇളക്കണം. പപ്പായ അച്ചാര്‍ റെഡി. പെട്ടന്ന് തയാറാക്കാൻ പറ്റുന്ന ഒരു അച്ചാർ ആയതിനാല്‍ വീട്ടമ്മമാര്‍ക്ക് ഈ റെസിപ്പി ഒരു മുതല്‍ക്കൂട്ടാണ്….

shortlink

Post Your Comments


Back to top button