NewsTechnology

ഇനി ഫോണിൽ കൂടി പുകവലിക്കാം

സിഗരറ്റ് വലിക്കാന്‍ സൗകര്യമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. അമേരിക്കൻ വിപണിയിലാണ് ഈ സ്മാർട്ട് ഫോൺ ഇറങ്ങിയത്. ഫോണിനൊപ്പം ഇഷ്ട ഫ്‌ളേവറുകളില്‍ വലിക്കാവുന്ന ഇ-സിഗരറ്റാണ് ഉള്ളത്. ഇത് കൂടാതെ കമ്പനി യഥാര്‍ത്ഥ പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ആപ്പും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ ‘വേപ്പര്‍കെയ്ഡ്’ എന്ന കമ്പനിയാണ് തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണായ ജുപീറ്റര്‍ ഐഒ 3-ല്‍ ബില്‍റ്റ് ഇന്‍ ആയ ഇ-സിഗരറ്റ് അവതരിപ്പിച്ചത്. ലോകത്തെ ആദ്യ ‘സ്‌മോക്കബ്ള്‍ സ്മാര്‍ട്ട് ഫോണാ’ണ് ഇത്.
ഇന്റര്‍നെറ്റ് ലഭിക്കുന്നതിനായി 3G സാങ്കേതികവിദ്യയാണ് ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉപയോഗിക്കുന്നത്. രണ്ട് ബാറ്ററികളാണ് ഫോണില്‍ ഉള്ളത്. ഒന്ന് ഫോണിന് പ്രവര്‍ത്തിക്കാനാവശ്യമായ പവര്‍ നൽകാനും അടുത്തത് ഇ-സിഗരറ്റിന് വേണ്ടിയുമാണ്. മാത്രമല്ല ഇ-സിഗരറ്റ് വലിക്കാതിരിക്കുകയാണെങ്കില്‍ നിങ്ങളുടെ ആയുസ്സിനൊപ്പം സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയുടെ ആയുസ്സും വര്‍ധിക്കും.
സിഗരറ്റ് വലിക്കുന്നതിനായി സ്മാര്‍ട്ട് ഫോണിന്റെ മുകളിലായുള്ള മൗത്ത് പീസാണ് ഉപയോഗിക്കേണ്ടത്. ഇഷ്ടമുള്ള ഫ്‌ളേവര്‍ ലഭിക്കുന്നതിനായി ഫ്‌ളേവര്‍ അടങ്ങിയ ദ്രാവകം നിറച്ച കാട്രിഡ്ജ് ഘടിപ്പിക്കാം. ഈ സ്മാര്‍ട്ട് ഫോണിന്റെ വില 299 ഡോളറാണ് (ഏകദേശം 19,900 രൂപ). ഫ്‌ളേവറിന്റെ ലിക്വിഡ് കാട്രിഡ്ജ് ഒന്നിന് 15 ഡോളറാണ് (ഏകദേശം 1,000 രൂപ) വില. മിന്റ്, പീച്ച്, കോഫി എന്നീ ഫ്‌ളേവറുകളാണ് ഉള്ളത്. ഓരോ കാട്രിഡ്ജില്‍ നിന്നും ഏകദേശം 800 തവണ വലിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button