Kerala

ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി തങ്കമണി പുഷ്പഗിരിയില്‍ ബസും കാറും കൂട്ടിയിടിച്ചു. വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. സ്വകാര്യ ബസും ടവേരയും തമ്മിലാണ് കൂട്ടിയിടിച്ചത്. പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കാഞ്ഞിരപ്പള്ളി സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button