KeralaIndiaNewsInternationalGulf

സ്ത്രീകളുൾപ്പെടെ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നു

 

കൊച്ചി: സൗദി അറേബ്യയിലേക്ക് സ്വകാര്യ ഏജന്‍സി വഴി ജോലിക്കുപോയ 13 മലയാളികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ റിയാദില്‍ കുടുങ്ങിക്കിടക്കുന്നു. സംഭവം ചോദ്യം ചെയ്തതോടെ ഇവരുടെ പാസ്പോര്‍ട്ടും ഇക്കാമയും മലയാളിയായ സൂപ്പര്‍വൈസര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉയര്‍ന്ന ശബളം നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും അഞ്ച് മാസമായി 9800 രൂപയാണ് ശമ്പളം ലഭിക്കുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ മാസം പത്രപ്പരസ്യംകണ്ട് കാഞ്ഞിരപ്പള്ളി യുനൈറ്റഡ് ഏജന്‍സി വഴി സൗദിയിലെ റിയാദിലേക്ക് പോയ മലയാളികളാണ് ദുരിതത്തിലായിരിക്കുന്നത്.റിയാദില്‍ ആസ്പത്രി ക്ലീനിഗ് ജോലി നല്‍കാമെന്ന് പറഞ്ഞാണ് കുമ്മളം സ്വദേശി ജെസിയുള്‍പ്പടെയുള്ളവരെ റിക്രൂട്ട് ചെയ്തത്. ജോലിക്കും വിസക്കുമായി രണ്ട് ലക്ഷം രൂപ ഏജന്‍സിക്ക് നല്‍കിയെന്നും ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button