Kerala

സംസ്ഥാനത്തെ 10,000 പ്രൈമറി സ്‌കൂളുകളില്‍ സൗജന്യ വൈഫൈ

തിരുവനന്തപുരം : സംസ്ഥാനത്തെ 10,000 എല്‍പി, യുപി സ്‌കൂളുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നു. 2 എംബിപിഎസ് സ്പീഡില്‍ വൈഫൈ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നവംബര്‍ 1 മുതല്‍ സ്‌കൂളുകളില്‍ ലഭിക്കും. ഇതോടെ ഹയര്‍ സെക്കന്ററി ഉള്‍പ്പടെ എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.

8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് പ്രൈമറി ക്ലാസ് മുതല്‍ ഐടി സൗകര്യം ഒരുക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്‍ പറഞ്ഞു.കേരള പിറവി ദിനത്തില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. എല്‍പി സ്‌കൂളുകളില്‍ ഒക്ടോബര്‍ 24 ന് കളിപ്പെട്ടി എന്ന പേരില്‍ ഐടിസ് ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 5000 രൂപയാണ് ബ്രോഡ്ബാന്‍ഡ് കണക്ഷനായി സ്‌കൂളുകള്‍ ചിലവഴിക്കുന്നത്. ഇതിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാന അധ്യാപകന് ആയിരിക്കും.

ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്‌കൂളുകളില്‍ എത്തുന്നത്. ഉപയോഗം കൂടിയാലും സ്പീഡ് ഒട്ടും കുറയാതെ സേവനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഐടി അറ്റ് സ്‌കൂള്‍ പ്രൊജക്ടിന്റെ കീഴില്‍ 5000, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സൗജന്യ ബ്രോഡ്ബാര്‍ഡ് കണക്ഷന്‍ ലഭിക്കുന്നുണ്ട്. 2007 മുതല്‍ വിദ്യാഭ്യാസ ഓഫീസുകളിലേക്കും. രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്രോഡ്ബാന്‍ഡ് ശ്യംഖലയ്ക്കാണ് കേരളം തുടക്കമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button