IndiaNewsInternational

‘അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ പരസ്യവാചകം കടമെടുത്ത് ട്രംപ്

വാഷിങ്ടണ്‍: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ശ്രദ്ധേയവുമായ ഒരു പരസ്യ വാചകമായിരുന്നു അബ് കീ ബാര്‍ മോദി സര്‍ക്കാര്‍ എന്നത്.എൻ ഡി എ സർക്കാരിന്റെ ഈ പ്രചാരണ വാചകത്തിന് ഇപ്പോൾ അമേരിക്കയിൽ നിന്നൊരു ആരാധകൻ എത്തിയിരിക്കുകയാണ്. മറ്റാരുമല്ല അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്.അമേരിക്കന്‍ ഹിന്ദു സമൂഹത്തിന് ദീപാവലി ആശംസയറിയിച്ച്‌ കൊണ്ട് ട്രംപ് പുറത്തിറക്കിയ പരസ്യത്തിലാണ് മോദിയുടെ പരസ്യവാചകം കടമെടുത്തത്.

‘അബ് കീ ബാര്‍, ട്രംപ് സര്‍ക്കാര്‍’ എന്നാണ് ട്രംപിന്റെ പരസ്യവാചകം. അമേരിക്കയുടെ മഹത്വത്തിന് വേണ്ടി, ഇന്ത്യ അമേരിക്കന്‍ ബന്ധത്തിന്റെ മഹത്വത്തിന് വേണ്ടി ഇങ്ങനെ പോകുന്നു ട്രംപിന്റെ പരസ്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ അമേരിക്കയിലെ ഹിന്ദു വോട്ടര്‍മാരെ കയ്യിലെടുക്കാനാണ് ട്രംപ് പുതിയ പരസ്യവുമായി രംഗത്തിറങ്ങുന്നതെന്നാണ് വിവരം.പരമ്പരാഗതമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്ന അമേരിക്കന്‍ ഹിന്ദു സമൂഹം ഇത്തവണ ട്രംപിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ച കാശ്മീരിലെ പണ്ഡിറ്റുകള്‍ക്കും ബംഗ്ലാദേശിലെ തീവ്രവാദ ആക്രമണത്തിന് ഇരയായ ഹിന്ദുക്കള്‍ക്കും വേണ്ടി ധനസമാഹരണം നടത്താനുള്ള പരിപാടിയില്‍ ട്രംപ് പങ്കെടുത്തിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിക്കാനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. താന്‍ മോദിയുടെ ആരാധകനാണെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ഇന്ത്യയുടെ സുഹൃത്തായിരിക്കുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button