Kerala

ഞെട്ടിപ്പിക്കുന്ന പരീക്ഷണങ്ങള്‍; മലപ്പുറത്ത് പെണ്‍കുട്ടികളടക്കം ലഹരിമാഫിയയുടെ പിടിയില്‍

മലപ്പുറം: കേരളത്തില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ലഹരി ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ലഹരിമാഫിയയുടെ പിടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവരുന്നത്.

ഇതില്‍ പല പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നു. ബോങ്ങ് വാട്ടര്‍ കഞ്ചാ രീതിയാണ് ഇപ്പോള്‍ മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ട്രെന്റ്. പ്ലാസ്റ്റിക്ക് കുപ്പിയില്‍ പാതിവെളളം നിറച്ച് ദ്വാരമുണ്ടാക്കി കഞ്ചാവ് ഉളളിലാക്കി വലിക്കുന്നതാണ് രീതി. ഇങ്ങനെ വലിക്കുമ്പോള്‍ സാധാരണ കഞ്ചാവ് വലിക്കുന്നതിനേക്കാള്‍ ഇരട്ടി സുഖം കിട്ടുമത്രേ.

വെളളത്തിന് പകരം മദ്യമോ, ജ്യൂസ് ഉള്‍പ്പെടെയുളള പാനിയങ്ങളോ നിറച്ചാല്‍ ലഹരിയുടെ അളവ് പിന്നെയും വര്‍ദ്ധിക്കും. ഒരു തവണ പരീക്ഷിച്ചാല്‍ പിന്നെ അതില്‍ അടിമപ്പെടാം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇക്കാര്യങ്ങള്‍ ഒരു മാധ്യമത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button