India

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ ജില്ലയിലെ യൂണിയന്‍ ഹൈസ്‌കൂള്‍ അധ്യാപകനായ ശ്രീനിവാസനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത അധ്യാപകന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും കുറച്ച് നാളുകളായി അകന്ന് നില്‍ക്കുകയായിരുന്നു കുട്ടി.

കുട്ടിയ്ക്ക് ശാരീരിക വേദന സഹിക്കാതെ ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പേടി കാരണം കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് വീട്ടുക്കാര്‍ തിരുവള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 20 നായിരുന്നു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ക്ലാസ് റൂം വൃത്തിയാക്കാന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് കുട്ടിയെ ഒറ്റയ്ക്ക് നിര്‍ത്തിയപ്പോഴായിരുന്നു പീഡനം. അതേസമയം സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ച് വരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button