NewsIndia

പാക് സൈന്യത്തിന് മേൽ കടുത്തപ്രഹരമേൽപ്പിച്ച് ബി എസ് എഫ്

ജമ്മുകശ്മീർ: ഇന്ത്യ പാക് അതിർത്തിയിൽ കനത്ത ഏറ്റുമുട്ടല്‍. പാക് സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചു.ബിഎസ്‌എഫിന്റെ പ്രത്യാക്രമണത്തില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ആറു പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് കനത്ത നാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

നൗഷേറ സെക്ടറില്‍ ഇന്നലെ രാത്രി പത്തോടെയാണ് പാക്ക് സൈന്യം വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്.ഇതേ തുടർന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.ഇതില്‍ മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പലയിടങ്ങളിലും ഇപ്പോഴും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്.

കഴിഞ്ഞ 20 മണിക്കൂറിലേറെയായി നിയന്ത്രണരേഖയോട് ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക് സൈന്യത്തിന്റെ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. ആര്‍എസ് പുര, നൗഷേറ മേഖലകളിലാണ് കൂടുതല്‍ ആക്രമണം ഉണ്ടായത്. ഈ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button