FootballNewsSports

സ്വയം വരുത്തിയ പിഴവുകളില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്സ്

ന്യൂ ഡൽഹി : ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനു ഡൽഹി ഡൈനാമോസിന് മുമ്പിൽ പരാജയം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപെടുത്തിയത്.

ആദ്യപകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചെങ്കിൽ. രണ്ടാം പകുതിയിൽ ഡൽഹി നാല് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്സിനേ വീഴ്ത്തിയത്. കീൻ ലൂയിസ് (56), മാഴ്സലീഞ്ഞോ (60) എന്നിവരാണ് ഗോൾ നേടിയത്

ഇന്നത്തെ വിജയത്തോടെ എട്ടു മൽസരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button