CricketSports

ധോണിയെ സ്‌കൂട്ടിയില്‍ കീഴടക്കിയ പെണ്‍കുട്ടി!

റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഹമ്മറൊക്കെ എവിടെ കിടക്കുന്നു. ധോണിയുടെ ഹമ്മറിനെ പോലും സ്‌കൂട്ടി തോല്‍പ്പിച്ചു. ധോണിയെ സ്‌കൂട്ടിയിലെത്തിയ പെണ്‍കുട്ടി തോല്‍പിച്ച വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനുപിന്നില്‍ എന്താണ് കഥ…?

ആരാധ്യയെന്ന പെണ്‍കുട്ടി ധോണിയെ കീഴടക്കിയതിങ്ങനെ. പരസ്യ രംഗങ്ങളിലും സിനിമാ രംഗങ്ങളിലുമുള്ളത് പോലെ, തന്റെ ഇഷ്ട താരത്തിനൊപ്പം ഒരു സെല്‍ഫി നേടാനാണ് ആരാധ്യയും വേഗതയുടെ ട്രാക്കില്‍ കടന്നത്. റാഞ്ചി വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനിയായ ആരാധ്യ സ്‌കൂട്ടിയില്‍ തന്റെ ഇഷ്ടതാരത്തെ ചെയ്സ് ചെയ്ത് പിടിച്ച കഥയാണിത്.

സംഭവം ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, ഹമ്മറിനെ തോല്‍പ്പിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞ് പരിഹസിച്ചു. എന്നാല്‍ വിട്ട് കൊടുക്കാന്‍ ആരാധ്യ തയ്യാറായിരുന്നില്ല. ഇന്ത്യ-ന്യൂസിലന്റ് പരമ്പരയുടെ നാലാം ഏകദിനത്തിനായി റാഞ്ചി വിമാനത്താവളത്തിലേക്ക് ആഢംബര ഹമ്മറില്‍ കുതിച്ച മഹേന്ദ്രസിങ്ങ് ധോണിയെ, തന്റെ സ്‌കൂട്ടറില്‍ ആരാധ്യ പിന്തുടരുകയായിരുന്നു.

ആരാധ്യ ഒടുവില്‍ ടെര്‍മിനലില്‍ വെച്ച് ധോണിക്കുമുന്നിലെത്തി. ധോണിയ്ക്കൊപ്പം കിടിലം സെല്‍ഫിയും ആരാധ്യ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button