NewsIndia

പൊതുജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റേയും ആര്‍.ബി.ഐയുടേയും കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റുള്ളവരുടെ ബാങ്ക്അക്കൗണ്ട് ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ ആദായനികുതി നിയമത്തിനുകീഴില്‍ കര്‍ശനനടപടിയെടുക്കും. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ പിടിയിലകപ്പെടരുതെന്ന് പൊതുജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഗവണ്‍മെന്റ് നേരത്തെ പ്രഖ്യാപിച്ചപോലെ നിലവിലെ ആദായ നികുതി പരിധി 2.5 ലക്ഷംവരെയായതിനാല്‍ കരകൗശലതൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവരുടെചെറിയ ബാങ്ക് നിക്ഷേപങ്ങളുടെമേല്‍ ആദായ നികുതി വകുപ്പ് നടപടിയെടുക്കില്ല.

ചിലആളുകള്‍, കള്ളപ്പണംവെളുപ്പിക്കുന്നതിനായി മറ്റുള്ളവര്‍ക്ക് പ്രതിഫലം നല്‍കി അവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പുതിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതായിവിവരം ലഭിച്ചിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകളുടെകാര്യത്തിലും ഇങ്ങനെ വിവരങ്ങളുണ്ട്. ഇത്തരം ആദായ നികുതിവെട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ ആദായനികുതി നിയമത്തിന്റെ പരിധിയില്‍ പെടുന്നതാണ്.

സ്വന്തം അക്കൗണ്ടുകളിലല്ലാതെ മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി തെളിഞ്ഞാലും ശിക്ഷയുണ്ടാകും. അതുപോലെ ഒരാള്‍ തങ്ങളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാന്‍ അനുവദിച്ചാല്‍, കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചാലും ആദായനികുതി നിയമപ്രകാരം വിചാരണ നേരിടേണ്ടിവരും.
കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവരുതെന്നും കള്ളപ്പണം വെളുപ്പിക്കുന്നവരുടെ പിടിയിലകപ്പെടരുതെന്നും, ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ നല്‍കണമെന്നും പൊതുജനങ്ങളോട് ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button