2017 ലെ ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷ പരീക്ഷ: വിജ്ഞാപനമായി

313
Puls

തിരുവനന്തപുരം ● 2017 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് എട്ടിന് ആരംഭിച്ച് 28 ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുളളത്. പരീക്ഷാ ടൈംടേബിള്‍ ചുവടെ (തീയതി, വിഷയം എന്ന ക്രമത്തില്‍):

ഒന്നാം വര്‍ഷ പരീക്ഷ: 2017 മാര്‍ച്ച് എട്ട്- പാര്‍ട്ട് II-ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി; മാര്‍ച്ച് ഒന്‍പത്-പാര്‍ട്ട് I -ഇംഗ്ലീഷ്; മാര്‍ച്ച് 13 -അക്കൗണ്ടന്‍സി,ഗാന്ധിയന്‍ സ്റ്റഡീസ്; മാര്‍ച്ച് 14 -ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്; മാര്‍ച്ച് 15-സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍; മാര്‍ച്ച് 16-കെമിസ്ട്രി, പാര്‍ട്ട് III ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്; മാര്‍ച്ച് 20-ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്; മാര്‍ച്ച് 21- ഫിസിക്‌സ്, സംസ്‌കൃത ശാസ്ത്ര,ജ്യോഗ്രഫി, ജേര്‍ണലിസം; മാര്‍ച്ച് 22-ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്‌സ് സര്‍വ്വീസ് ടെക്‌നോളജി, ഫിലോസഫി, സൈക്കോളജി; മാര്‍ച്ച് 23-ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി; മാര്‍ച്ച് 27 – പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്; മാര്‍ച്ച് 28- മാത്തമാറ്റിക്‌സ്, അന്ത്രോപ്പോളജി.

രണ്ടാം വര്‍ഷ പരീക്ഷ – മാര്‍ച്ച് എട്ട് കമ്മ്യൂണിക്കേറ്റവ് ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം; മാര്‍ച്ച് ഒന്‍പത്-മാത്തമാറ്റിക്‌സ്, ആന്ത്രോപ്പോളജി; മാര്‍ച്ച് 13- ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്; മാര്‍ച്ച് 14- കെമിസ്ട്രി, പാര്‍ട്ട് III ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, മ്യൂസിക്; മാര്‍ച്ച് 15-അക്കൗണ്ടന്‍സി,ഗാന്ധിയന്‍ സ്റ്റഡീസ്; മാര്‍ച്ച് 16-ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്; മാര്‍ച്ച് 20- ഫിസിക്‌സ്, ജേര്‍ണലിസം, ജ്യോഗ്രഫി, സംസ്‌കൃതം ശാസ്ത്ര; മാര്‍ച്ച് 21- സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍; മാര്‍ച്ച് 22- ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി; മാര്‍ച്ച് 23- ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക് സര്‍വ്വീസ് ടെക്‌നോളജി, ഫിലോസഫി, സൈക്കോളജി; മാര്‍ച്ച് 27-പാര്‍ട്ട് I -ഇംഗ്ലീഷ്; മാര്‍ച്ച് 28- പാര്‍ട്ട് II ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ ഏഴ്.

ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 14.

രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ട.

അപേക്ഷാ ഫോമുകള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലിലും, എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളിലും, കമ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ അവര്‍ മുന്‍പ് പരീക്ഷയെഴുതിയ പരീക്ഷാകേന്ദ്രങ്ങളിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരീക്ഷാ വിജ്ഞാപനം ഹയര്‍ സെക്കന്ററി പോര്‍ട്ടലായ www.dhsekerala.gov.in ല്‍ ലഭ്യമാണ്.