NewsGulf

ആംബുലൻസിന് കടന്ന് പോകാൻ വഴി നൽകാത്തവർക്ക് പിഴ ചുമത്തുന്നു

ദുബായ്: ആംബുലൻസിന് കടന്ന് പോകാൻ വഴി നൽകാത്ത 128 പേർക്ക് ഈ വർഷം പിഴ ചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു. അഞ്ഞൂറ് ദിർഹവും നാല് ബ്ളാക്ക് പോയിന്റുകളുമാണ് പിഴ. ശിക്ഷ വർദ്ധിപ്പിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം വഴിതരാത്ത വാഹനങ്ങളുടെ വിവരങ്ങള്‍ നൽകാൻ ആംബുലൻസ് ഡ്രൈവർമാരോട് നിർദേശിച്ചിട്ടുണ്ട്.

ആംബുലൻസ് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചാൽ ദുബായ് പൊലീസ് ആന്റ് ദുബായി കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എട്ട് മിനിറ്റുകൾക്കുള്ളിൽ ആംബുലന്‍സ് എത്തിക്കും. കൂടാതെ ആംബുലന്‍സുകള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനുള്ള പാത ഒരുക്കുന്നത് സംബന്ധിച്ച ബോധവൽക്കരണത്തിനായി ദുബായ് പൊലീസ് സോഷ്യല്‍ മീഡിയയില്‍ ഉൾപ്പെടെ വിപുലമായ പ്രചാരണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button