NewsIndia

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കൂട്ട് നിന്നവര്‍ ഇപ്പോള്‍ വിമര്‍ശിക്കുമ്പോള്‍ ജയ്റ്റ്ലിക്ക് അനുഭപ്പെടുന്നത് തമാശ

 

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നോട്ടു നിരോധന വിഷയത്തിൽ രാജ്യസഭയില്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി.നോട്ടുകള്‍ അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ചയാണെന്ന് ധനകാര്യ വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചിരുന്നു.

എന്നാൽ മന്‍മോഹന്റെ ഭരണകാലത്താണ് ഏറ്റവും അധികം കള്ളപ്പണം ഉണ്ടായതെന്നും പുതിയ നടപടിയില്‍ അദ്ദേഹം അസന്തുഷ്ടനായതില്‍ അതിശയമില്ലെന്നും അരുണ്‍ ജയ്റ്റ്‍ലി പറ‍ഞ്ഞു.നോട്ടുകള്‍ അസാധുവാക്കിയ നടപടി ‘സംഘടിതമായ കവര്‍ച്ചയും’, നിയമത്തിന്റെ സഹായത്തോടെയുള്ള ‘പിടിച്ചുപറിയുമാണെന്നും’ മന്‍മോഹന്‍ ആരോപിച്ചിരുന്നു.

ഒപ്പം ജിഡിപി വളർച്ച രണ്ടു ശതമാനം ആകുമെന്ന മന്‍മോഹന്റെ നിരീക്ഷണത്തിനു “നോട്ടുകള്‍ അസാധുവാക്കിയതിലൂടെ സാമ്പത്തിക രംഗത്ത് പോസിറ്റീവായ പ്രതിഫലനം ഉണ്ടാവും. എന്നാല്‍ ഇതിന് അല്‍പം സമയമെടുക്കും” എന്ന് ജയ്റ്റ്‍ലി മറുപടി നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കൂട്ട് നിന്നവർ ഇപ്പോൾ മോദിയുടെ നടപടിയെ വിമർശിക്കുന്നത് കണ്ടു തമാശ തോന്നുന്നു എന്നും ജയ്റ്റ്‍ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button