News

കല്ലിയൂര്‍ സഹകരണ ബാങ്കിലെ അഴിമതി: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിലുള്ള കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സി പി എം പ്രവര്ത്തളരുടെ ബന്ധുക്കളായവരെ അപ്രൈസര്‍ തസ്തികയില്‍ നിന്നും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് ചട്ടം മറികടന്ന് ക്ലര്‍ക്ക് തസ്തികയില്‍ നിയമിച്ചു. സിപിഎം നേതാവും ബാങ്ക് സെക്രട്ടറിയുമായ മകനെ ബിരുദയോഗ്യതപാടില്ലെന്നുണ്ടായിട്ടും പ്യൂണ്‍ തസ്തികയില്‍ നിയമിക്കുകയും പിന്നീട് സ്ഥാനകയറ്റം നല്‍കുകയും ചെയ്തു. സിപിഎം ഏര്യാ സെക്രട്ടറിയും ചില സിപിഎം നേതാക്കളുമാണ് ബാങ്കിനെ നിയന്ത്രിക്കുന്നത്.
ബാങ്ക് അംഗവും ബിജെപി കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കെ.സി. അനില്‍കുമാറാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button