KeralaTechnology

ജീവിതകാലം മുഴുവന്‍ സൗജന്യമായി വോഡഫോണിന്റെ പ്രത്യേക കോളര്‍ ട്യൂണുകള്‍

കൊച്ചി: പ്രത്യേക ഓഫറുമായി വോഡഫോണ്‍ രംഗത്ത്. ബധിര-മൂകര്‍ക്കായി വോഡഫോണ്‍ പ്രത്യേക കോളര്‍ ട്യൂണുകള്‍ അവതരിപ്പിക്കുന്നു. ജീവിതകാലം മുഴുവന്‍ സൗജന്യമായിരിക്കും ഈ ഓഫര്‍. ലോക വികലാംഗ ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ഓഫറുമായി വോഡഫോണ്‍ എത്തിയിരിക്കുന്നത്.

ഇത്തരം അംഗവൈകല്യമുള്ളവര്‍ ടാക്‌സി വിളിക്കുകയോ, ഇ-ഷോപ്പിങ്ങിലൂടെ പാര്‍സല്‍ വാങ്ങുകയോ ചെയ്യുമ്പോള്‍ ഡ്രൈവര്‍ അല്ലെങ്കില്‍ കൊറിയറുകാരന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ട് ഇത്തരം സേവനങ്ങള്‍ അവര്‍ക്ക് നഷ്ടമാകുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കൊരു സഹായകമായി വോഡഫോണ്‍ എത്തിയത്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ കോളര്‍ ട്യൂണുകള്‍ ഇതിനൊരു പരിഹാരമാകുകയാണ്. രണ്ടു ട്യൂണുകളില്‍ ഏതെങ്കിലുമൊന്ന് ഡൗലോഡ് ചെയ്യുക. കാര്യം എസ്എംഎസിലൂടെയോ വാട്‌സ്ആപ്പിലൂടെയോ സന്ദേശമായി അയക്കാന്‍, വിളിക്കുന്നയാള്‍ക്ക് അറിയിപ്പു ലഭിക്കും. അതുവഴി ഉപഭോക്താവിന് ഇത് കാണാനാകുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം.

ഈ സൗകര്യം ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടത്….

ഇംഗ്ലീഷ്-ഹിന്ദി-ഇംഗ്ലീഷ് കോളര്‍ ട്യൂണുകള്‍ക്ക് -CT 8894702 Fv 56789 ലേക്ക് എസ്എംഎസ് ചെയ്യുക
ഹിന്ദി-ഇംഗ്ലീഷ്-ഹിന്ദി കോളര്‍ ട്യൂണുകള്‍ക്ക് – CT 8894716 Fv 56789 ലേക്ക് എസ്എംഎസ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button