Cricket

എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം

ബാങ്കോക്ക്: എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്കു കിരീടം. 17 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്.
ഇത് ആറാം തവണയാണ് ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കുന്നത്. അവസാന രണ്ടു തവണയും പാക്കിസ്ഥാന്‍ വനിതകള്‍ക്കായിരുന്നു ഇന്ത്യയോടു തോല്‍ക്കാന്‍ വിധി.
ഇന്ത്യ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പുറത്താകാതെ 73 റണ്‍സ് നേടിയ മിതാലി രാജിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ജുലന്‍ ഗോസ്വാമി (17) യാണ് രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button