NewsIndia

ജയലളിത അന്തരിച്ചുവെന്ന് തമിഴ് ചാനലുകള്‍:ചെന്നൈയില്‍ വ്യാപക സംഘര്‍ഷം

ജയലളിത അന്തരിച്ചുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലും ചെന്നൈയിലും വ്യാപക സംഘര്‍ഷം നടക്കുകയാണ്. ആശുപത്രിയ്ക്ക് നേരെയും കല്ലേറുണ്ടായി.  ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു.   ആശുപത്രി അധികൃതർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. തന്തി, പുതിയ തലമുറൈ, സൺ ടിവി എന്നീ ചാനലുകളാണ് വാർത്ത പുറത്ത് വിട്ടത്. എന്നാൽ ജയാ ടിവി ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

ആരോഗ്യനില മോശമായതിനെ തുടർന്ന് സെപ്റ്റംബർ 22 നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button