International

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു

വെല്ലിങ്ടൺ : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു. അപ്രതീക്ഷിതമായി തന്റെ രാജി തീരുമാനം പത്രസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കുടുംബത്തിനു വേണ്ടി രാജിവെക്കുന്നെന്നാണ് ജോണ്‍ കീ പത്രസമ്മേളനത്തില്‍ അറിയിച്ചത്.

പ്രധാനമന്ത്രി ചുമതല വഹിക്കുമ്പോള്‍ തനിക്ക് പലതും ത്യജിക്കേണ്ടിയും, പ്രിയപ്പെട്ടവരെ പിരിയേണ്ടിവന്നിട്ടുണ്ട്. അതിനാല്‍ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് തന്റെ രാജി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 12 വരെ മാത്രമായിരിക്കും താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയെന്നും, 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പ്രഖ്യപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ ഒമ്പത് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് 2008ലാണ് ജോണ്‍ കീ അധികാരത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി പ്രധാനമന്ത്രിയായ ജോണ്‍ കീ 2014 സപ്തംബറിലാണ് അവസാനമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button