India

രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍

ജയ്പൂര്‍ : ജയ്പൂരില്‍ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍. മഥുര ബകല്‍പ്പൂരുകാരനായ 46 കാരന്റെ വയറ്റില്‍ നിന്നാണ് കല്ലുകള്‍ പുറത്തെടുത്തത്. സാവി മാന്‍ സിംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കല്ലുകള്‍ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്തത്. നീക്കം ചെയ്ത കല്ലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഏതാണ്ട് ഒരേപോലെയുള്ള കല്ലുകള്‍ തന്നെയാണ് പുറത്തെടുത്തത്. ഇതില്‍ ഏറ്റവും വലിയ കല്ലിന് 3.2 മില്ലീമീറ്ററാണ് വലിപ്പം. ചിലതിന് 2 മില്ലി മീറ്ററും മറ്റ് ചിലതിന് 2.5 മില്ലീ മീറ്ററുമാണ് വലിപ്പം. കല്ലുകളുടെ നിറം കറുപ്പായിരുന്നു. മൂന്ന് തരത്തിലുള്ള കല്ലുകളാണ് സാധാരണഗതിയില്‍ കാണാറുള്ളത്. മിക്‌സ് സ്റ്റോണ്‍, കൊളസ്‌ട്രോള്‍ സ്റ്റോണ്‍, പിഗ്മെന്റ് സ്റ്റോണ്‍. നീക്കം ചെയ്തവയില്‍ 70 ശതമാനവും മിക്‌സ് സ്റ്റോണ്‍ ആയിരുന്നു. 30 ശതമാനം കൊളസ്‌ട്രോള്‍ കലര്‍ന്നവയും. പല കാരണങ്ങള്‍ കൊണ്ടായിരുന്നു നവംബര്‍ 17 ന് ഇയാളെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഏഴ് ദിവസത്തേക്ക് ഓപ്പറേഷന്‍ നടത്താന്‍ കഴിഞ്ഞില്ല. ലാപ്രോസ്‌കോപ്പിക് ടെക്‌നിക്കിനെ തുടര്‍ന്ന് നവംബര്‍ 23 നായിരുന്നു ഇയാളെ ഓപ്പറേഷന് വിധേയമാക്കിയത്.

പുറത്തെടുത്ത കല്ലുകള്‍ തിട്ടപ്പെടുത്താന്‍ മൂന്ന് ദിവസം എടുത്തു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജന്റെ കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും വീണ്ടും എണ്ണുകയായിരുന്നു. എസ്എംഎസ് ആശുപത്രിയില്‍ നിന്നും ഇത്രയും കല്ലുകള്‍ നീക്കം ചെയ്യുന്നത് ഇതാദ്യമാണ്. ഇത്രയും കല്ലുകള്‍ ഉണ്ടായിരുന്നതിനാല്‍ സിടി സ്‌കാനില്‍ പോലും കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button