Editor's Choice

ശരിക്കും എപ്പോഴാണ് ജയലളിത മരിച്ചത്?

ഡിസംബര്‍ മൂന്ന് ഞായറാഴ്ച ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയപ്പെടുന്നു. ഈ വിവരം അറിഞ്ഞ ഉടനെ മുംബൈയിലായിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വളരെപ്പെട്ടെന്ന് ചെന്നൈയിലേക്ക് പറന്നെത്തി. എന്തിനാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്തത്. മുംബൈയിലായിരുന്ന ഗവര്‍ണര്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പറന്നെത്തേണ്ട മറ്റ് എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്?.

ഡിസംബര്‍ നാലാം തീയതി വൈകുന്നേരമാണ് ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വി ആ വാര്‍ത്ത ഫ്‌ലാഷ് പായിച്ചത്. സെല്‍വി ജയലളിത മരണപ്പെട്ടു. പിന്നാലെ തമിഴിലെ ഏതാണ്ട് എല്ലാ ചാനലുകളും ആ വാര്‍ത്ത കൊടുത്തു. തമിഴ് ചാനലുകളെ ഉദ്ധരിച്ച് മലയാളവും ഇംഗ്ലീഷും അടക്കമുള്ള സകലയിടങ്ങളിലും വാര്‍ത്തയെത്തി. പിന്നാലെ ആശുപത്രി അധികൃതര്‍ വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരിച്ചു.ജയലളിതയുടെ മരണവാര്‍ത്ത തമിഴ് ചാനലുകള്‍ നല്‍കിയത് ശരിയായിരുന്നോ എന്നാണ് ഒരു സംശയം. ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വി അടക്കം വാര്‍ത്ത നല്‍കിയതും എ ഐ എ ഡി എം കെ ആസ്ഥാനത്ത് കൊടി താഴ്ത്തിക്കെട്ടിയതുമാണ് സംശയത്തിന് കാരണം, ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ അക്രമാസക്തരായത് കണ്ട് അധികൃതര്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു എന്ന് കരുതുന്നവരും കുറവല്ല.

75 ദിവസങ്ങളാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണറും രാഹുല്‍ ഗാന്ധിയും അടക്കം രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പലരും അപ്പോളോ ആശുപത്രിയില്‍ എത്തി. ആരും ജയലളിതയെ കണ്ടില്ല. സംസ്ഥാന ഗവര്‍ണര്‍പോലും. ജയലളിതയ്ക്ക് കുഴപ്പമൊന്നുമില്ല എങ്കില്‍ പിന്നെ എന്തിനാണ് അവരെ എല്ലാവരില്‍ നിന്നും അകറ്റിനിര്‍ത്തിയത്.ജയലളിത ജീവനോടെയുണ്ടോ എന്താണ് അവരുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ പലര്‍ക്കും വ്യക്തതയുണ്ടായില്ല എന്ന് വേണം കരുതാന്‍. ജയലളിതയുടെ ചിത്രമോ വീഡിയോയോ പുറത്ത് വിടണമെന്ന് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടിരുന്നു. ജയലളിത ജീവനോടെയുണ്ടോ മരിച്ചോ എന്നായിരുന്നു രാജ്യസഭ എം പിയും മുന്‍ അണ്ണാ ഡി എം കെ നേതാവുമായ ശശികല പുഷ്പ ചോദിച്ചത്.ഡിസംബര്‍ നാലാം തീയതി ജയലളിതയ്ക്ക് ഉണ്ടായി എന്ന് പറയപ്പെടുന്ന ഹൃദയാഘാതം സത്യമായിട്ടും ഉണ്ടായത് തന്നെയാണോ എന്ന് ഇനിയും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല . ഈ രണ്ടര മാസത്തില്‍ ഒരിക്കല്‍പ്പോലും ജയലളിതയുടെ ഒരു ചിത്രം പുറത്ത് വിട്ടില്ല. ശശികലയ്ക്കല്ലാതെ മറ്റാര്‍ക്കും അവരെ കാണാനും പറ്റിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button