NewsIndia

തൊഴിലാളികള്‍ക്ക് പറഞ്ഞ ശമ്പളം കൊടുക്കാത്ത ഫാക്ടറികള്‍ക്കും കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മൂക്കുകയര്‍ ഇടാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ഫാക്ടറികളിലെയും വ്യവസായിക സ്ഥാപനങ്ങളിലെയും ശമ്പളം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ മാത്രമേ നല്‍കാവൂ എന്ന നിഷ്‌കര്‍ഷ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രം.

പണം നേരിട്ടുനല്‍കുകയെന്ന നിലവിലെ രീതി മാറുന്നതോടെ ഈ രംഗത്തെ ചൂഷണം വന്‍തോതില്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടുവരുന്നതിന്റെ ഭാഗമായി മന്ത്രിസഭയുടെ ചര്‍ച്ചയ്ക്ക് വിട്ടിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തുവെന്ന പേരില്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നവരെ പൂട്ടുക മാത്രമല്ല ഇതിന്റെ ലക്ഷ്യം. കേന്ദ്രവും സംസ്ഥാനങ്ങളും നിശ്ചയിച്ചിട്ടുള്ള നിയമപ്രകാരമുള്ള മിനിമം ശമ്പളം ഓരോരുത്തര്‍ക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ്.

കറന്‍സി രഹിത ഭാരതമെന്ന പ്രധാനമന്ത്രി നദേന്ദ്ര മോദിയുടെ സ്വപ്നത്തിലേക്കുള്ള മറ്റൊരു ചുവടായും ഇതുമായി മാറും. ശമ്പളം അക്കൗണ്ടുവഴി മാത്രമാക്കുന്നതോടെ, കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ലോകത്തേയ്ക്ക് ആകര്‍ഷിക്കാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പ്രതിമാസം 18,000 രൂപയില്‍ കവിയാത്ത ശമ്പമുള്ള എല്ലാവരും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. നിലവിലെ നിയമത്തില്‍ ആവശ്യമായ ഭേദഗതികളോടെയാവും മന്ത്രിസഭ ഇത് ചര്‍ച്ച ചെയ്യുക. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ശമ്പളം പണമായി നല്‍കുന്നതാണ് തൊഴിലാളികളെയും മറ്റും ചൂഷണം ചെയ്യാന്‍ തൊഴിലുടമകളെ സഹായിക്കുന്ന കാര്യം. ഇടപാടുകള്‍ സുതാര്യമാകുന്നതോടെ ഇത്തരത്തിലുള്ള ചൂഷണം അവസാനിക്കും. ഡിജിറ്റല്‍ ഇന്ത്യ വ്യാപകമാക്കുന്നതിനും കറന്‍സി രഹിത ഭാരതമെന്ന ആശയം നടപ്പിലാക്കുന്നതിനും വളരെ വലിയ ചുവടുവെയ്പ്പായി ഇതുമാറുമെന്നാണ് അധികൃതര്‍ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button