KeralaNews

കമലിനെതിരായ പ്രതിഷേധം; ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചെന്ന് പോലീസില്‍ പരാതി

 

തൃശൂര്‍; കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെ പൊലീസില്‍ പരാതി. റവല്യൂഷണറി യൂത്ത് ഭാരവാഹികളാണ് ഇരിങ്ങാലക്കുട എഎസ്പി: മെറിന്‍ ജോസഫിനു പരാതി നല്‍കിയത്.

കമലിനെതിരെയുള്ള പ്രതിഷേധത്തില്‍ സമയക്രമം തെറ്റിച്ചും സഞ്ചരിച്ചുകൊണ്ടുമാണ് ദേശീയഗാനം ആലപിച്ചതെന്നാണു പരാതി നല്‍കിയിരിക്കുന്നതെന്ന് റവല്യൂഷനറി യൂത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി എന്‍.എ. സഫീര്‍ പറഞ്ഞു.കമലിന്റെ വീടിനു മുന്നിലെ വഴിയില്‍നിന്ന് ദേശീയഗാനം ആലപിച്ചായിരുന്നു പ്രതിഷേധം.

തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിനു മുന്നില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നില്‍ക്കാത്തവരെ ഇനി തിയറ്ററില്‍നിന്നും അറസ്റ്റ് ചെയ്യില്ലെന്ന കമലിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കമല്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.അതേസമയം, തന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കാന്‍ ദേശീയഗാനം പാടിയവരാണ് വാസ്തവത്തില്‍ ദേശീയഗാനത്തെ അപമാനിച്ചതെന്നായിരുന്നു കമലിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button