NewsEntertainment

കൗതുകമായി അത്ഭുത വസ്‌തു

ന്യൂസ്‌ലൻഡിലെ ഓക്‌ലൻഡിലുള്ള മ്യൂറിവായ് കടൽ തീരത്തടി‍ഞ്ഞ അത്ഭുത വസ്തു ആളുകൾക്ക് കൗതുകമാകുന്നു.കഴിഞ്ഞ ദിവസമാണ് കടൽ തീരത്ത് അത്ഭുതവസ്തു അടിഞ്ഞത്. നിറയെ കക്കകൾക്കു സമാനമായ വെളുത്ത വസ്തുക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന ഈ അപൂർവ വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസിയായ മെലിസാ ഡബിൾഡേയാണ് ഈ അത്ഭുത വസ്തുവിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങവിൽ പോസ്റ്റു ചെയ്തത് കടലിലൂടെ ഒഴുകി നടന്ന തടിയിൽ ഗൂസ്നെക്ക് വിഭാഗത്തിൽ പെട്ട കക്കകൾ പറ്റിപ്പിടിച്ചതാണിതെന്നാണ് ന്യൂസ്‌ലൻഡിലെ സമുദ്ര ഗവേഷണ വിഭാഗത്തിന്റെ നിഗമനം. മറ്റ് കടൽകക്കകളേയും പോലെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവയെന്നും ഗവേഷകർ പറയുന്നു.
കടലിനടിയിൽ പാറകളിലും തടിയിലുമായി കൂട്ടമായാണ് ഇവ കാണപ്പെടുന്നത്.ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി ശരീരത്തിൽ നിന്നും ഇവ പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്.

67

shortlink

Post Your Comments


Back to top button