Technology

മദ്യപാനികളെ സഹായിക്കാനായി ഒരു ആപ്പ്

വെള്ളമടിച്ച് ലക്കുകെട്ട് വീടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി ജപ്പാനിൽ നിന്നും ഒരു ആപ്പ്. വീട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ വിവരം കൃത്യമായി കുടിയൻമാർക്ക് ഈ ആപ്പ് പറഞ്ഞു കൊടുക്കും. എക്കിസ്പെര്‍ട്ട് എന്നാണ് ആപ്പിന്റെ പേര്. വെള്ളമടി തുടങ്ങും മുന്‍പ് ഡ്രങ്ക് മോഡ് അഥവാ വെള്ളമടി മോഡിലേക്ക് ആപ്പ് സെറ്റ് ചെയ്താൽ അവസാന ട്രെയിൻ പോകുന്നതിന് അരമണിക്കൂര്‍മുന്‍പേ ഫോണ്‍ശബ്ദിച്ച് തുടങ്ങും. പോവേണ്ട സ്ഥലവും സമയവും വലിയ അക്ഷരത്തില്‍തെളിയും.

നിലവില്‍ ജപ്പാനില്‍ മാത്രമാണ് ആപ്പിന്‍റെ സൗകര്യം ലഭ്യമാകുന്നുള്ളു. നവംബറിലാണ് ആപ്പ് പുറത്തിറക്കിയത്. ക്രിസ്മസ് പ്രമാണിച്ച് നടക്കാനിടയുള്ള വെള്ളമടി മുന്നിൽ കണ്ടാണിതെന്നാണ് സൂചന. ആപ്പിൽ നിലവിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button