NewsIndiaSports

വിരമിക്കൽ സൂചന നൽകി ലിയാന്‍ഡര്‍ പെയ്സ്

ചെന്നൈ : പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സ് വിരമിക്കാനൊരുങ്ങുന്ന സൂചനകള്‍ നല്‍കിയത്. “തന്റെ കരിയറിലെ അവസാന മാസങ്ങളാണിതെന്നും, ഡേവിസ് കപ്പിലെ 43ആം ഡബിള്‍സ് ജയത്തിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കിയാല്‍ വിരമിച്ചേക്കുമെന്നും” പെയ്സ് പറഞ്ഞു.

ഇന്ത്യന്‍ ഡേവിസ് കപ്പ് നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി മഹേഷ് ഭൂപതിയെ തിരഞ്ഞെടുത്ത നടപടി സ്വാഗതം ചെയുന്നു. അതിനാൽ തങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങളില്ലെന്നും , ഈഗോയേക്കാള്‍ പ്രധാനമാണ് രാജ്യമെന്നും പെയ്സ് പറഞ്ഞു.

ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരമാണ് 43കാരനായ പെയ്സ്. എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയ പെയ്സ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നേടിയിട്ടുണ്ട്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കലം നേടിയതാണ് പെയ്‌സിന്റെ കരിയറിലെ ഏറ്റവും വലിയ തിളക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button