CricketNewsEast Coast Special

ക്യാപ്റ്റൻ കൂൾ “എ ടോൾഡ് സ്റ്റോറി”

ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന ഖ്യാതിയോടെ മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് വിടവാങ്ങുന്നത്. ടീമിൽ അംഗമായി തുടരാൻ തയ്യാർ എന്ന സന്ദേശം നൽകി ധോണി നായകന്റെ തൊപ്പിയൂരുമ്പോൾ ആരാധകരുടെ ഓർമ്മയിൽ നിറയുന്നത് കൂൾ ക്യാപ്റ്റൻ രാജ്യത്തിനായി കൈവരിച്ച നേട്ടങ്ങളുടെ ആരവമാണ്. കായികലോകത്ത് അതും ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന പദവി വിട്ട മഹേന്ദ്ര സിങ് ധോണി രണ്ടു ലോക കിരീടങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച് കൊണ്ടാണ് പടിയിറങ്ങുന്നത്.

cen

2004-ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ധോണി വളരെ പെട്ടെന്നാണ് നായക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. 2007-ല്‍ 20-20 ലോകകപ്പ് ടീമിന്റെ നായകനായി ചുമതലയേറ്റ അദ്ദേഹം ലോകകപ്പുമായാണ് തിരിച്ചുവന്നത്. 2007ല്‍ 20-20യിലും 2011ലെ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയതും,2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞതും ധോണിയുടെ നേതൃത്വത്തിലാണ്. 2014 ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിതമായി രാജിവച്ച് വിരാട് കോഹ്‍ലിക്കായി സ്ഥാനമൊഴിഞ്ഞ ധോണി ഇപ്പോൾ വീണ്ടും കോഹ്‌ലിക്കായി വഴിമാറിയിരിക്കുകയാണ്. 283 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോനി 9110 റണ്‍സാണ് നേടിയത്. കൂടാതെ മത്സരങ്ങത്തിൽ പുറത്താകാതെ 183 റണ്‍സ്സ് നേടിയതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ഏറ്റവുമധികം രാജ്യാന്തര മൽസരങ്ങളിൽ ക്യാപ്റ്റനായി മൂന്നു ഫോർമാറ്റുകളിലുമായി 331 മൽസരങ്ങളിൽ‌ ഇന്ത്യയെ നയിച്ച വ്യക്തി എന്ന ബഹുമതിയും ധോണിക്ക് സ്വന്തമാണ്. 20 20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നായകനായി. 20-20യിൽ കൂടുതൽ രാജ്യാന്തര വിജയങ്ങളുടെ റെക്കോർഡും ധോണിക്ക് സ്വന്തം . ധോണിയുടെ കീഴിൽ 41 മൽസരങ്ങളിൽ ഇന്ത്യ ജയം കൈവരിച്ചിട്ടുണ്ട്.ക്രിക്കറ്റിലെ മൂന്നുഫോർമാറ്റുകളിലും അൻപതിലേറെ മൽസരങ്ങളിൽ ക്യാപ്റ്റനായ ഏകതാരം കൂടിയാണ് ധോണി.

cup

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് നല്കിയ കത്തിലാണ് അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനമുണ്ടായത്. ധോണിയുടെ കീഴില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഇന്ത്യ കൈവരിച്ചത് . ധോണിയെന്ന ക്യാപ്റ്റന് ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകളിൽ എന്നും പത്തരമാറ്റുള്ള തിളക്കമാണ് .ആരാധകരെ ഒട്ടാകെ ഞെട്ടിച്ചു കൊണ്ടാണ് ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നത്. കളത്തിനകത്ത് തികഞ്ഞ ശാന്തനാണ് ധോണി. ഏത് പ്രതിസന്ധി ഘട്ടത്തിലും ആ നായകമുഖത്ത് ക്ഷോഭങ്ങള്‍ തെളിയില്ല. ഒരു ചെറു പുഞ്ചിരിയോടെ എല്ലാ സാഹചര്യങ്ങളേയും നേരിടും. വിജയമായാലും പരാജയമായാലും. ഇത്തരം സവിശേഷതകളാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം നേടികൊടുത്തതും.ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിയുമ്പോഴും കളിക്കളത്തിലെ ധോണിയുടെ മാസ്മരിക പ്രകടനം ആരാധക മനസ്സിൽ എന്നും നിലനിൽക്കുന്നതാണ്.

ms

shortlink

Related Articles

Post Your Comments

Related Articles


Back to top button