Jobs & VacanciesGulf

ഒമാനില്‍ ഒഴിവുകള്‍ : ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

തിരുവനന്തപുരം•ഒമാനിലെ സലാലയില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ളാ വേള്‍ഡ് സ്‌കൂളിലേക്ക് അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഒഡെപെക് മുഖേന ജനുവരി 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് വഴുതക്കാട് കാര്‍മല്‍ ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന (അഞ്ചാം നില, കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിര്‍വശം) ഒഡെപെക്-ന്റെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

കിന്റര്‍ ഗാര്‍ട്ടന്‍ ടീച്ചേഴ്‌സ് (സ്ത്രീകള്‍ മാത്രം), പ്രൈമറി ടീച്ചേഴ്‌സ് (ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്ട് & ക്രാഫ്റ്റ് ടീച്ചര്‍) (സ്ത്രീകള്‍ക്ക് മുന്‍ഗണന) എന്നീ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷന്‍ ഒഴിവുകളായ അക്കൗണ്ടന്റ് (പുരുഷന്മാര്‍ മാത്രം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (പുരുഷന്മാര്‍ മാത്രം) എന്നീ തസ്തികകളിലേക്കുമാണ് ഇന്റര്‍വ്യൂ.

പങ്കെടുക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് ഫോട്ടോ എന്നിവ സഹിതം ജനുവരി 14 അല്ലെങ്കില്‍ 15 ന് രാവിലെ 9.30നും മൂന്ന് മണിക്കും മധ്യേ ഒഡെപെകിന്റെ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ www.odepc.kerala.gov.in -ല്‍ ലഭിക്കും. ഫോണ്‍ : 0471 – 2329440, 41, 43, 48, 49.

shortlink

Related Articles

Post Your Comments

Related Articles


Back to top button