ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

128
cashewmilk

അത്താഴത്തിന് എന്തു കഴിക്കണമെന്നതു പോലെ പ്രധാനമാണ് ഉറങ്ങാന്‍ പോകുതിനു തൊട്ടുമുന്‍പ് എന്തു കുടിക്കണമെന്ന്. പലരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു ക്ലാസ് പാല്‍ കുടിക്കാറാണ് പതിവ്. എന്നാല്‍, അതൊന്നു മാറ്റി ഗുണങ്ങള്‍ ഏറെ ലഭിക്കുന്ന കശുവണ്ടി പാല്‍ കുടിച്ചാലോ? ഗുണങ്ങള്‍ പലതാണ്.

ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത പാല്‍. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യാനും ശരീരത്തിലെ ടോക്സിനെ പുറത്ത് കളയാനും സഹായിക്കും. കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുള്ള ഒലേയ്ക് ആസിഡ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യകരമായ കൊളസ്ട്രോളിനെ ഉണ്ടാക്കുന്നു. പിത്താശയക്കല്ലിനെ ഇല്ലാതാക്കുതിനും ഇത് സഹായിക്കുന്നു.

സെലനിയം, വിറ്റാമിന്‍ ഇ എന്നിവയെല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടിപ്പരിപ്പില്‍ ധാരാളം മാംഗനീസ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നു. സുഖമായി ഉറങ്ങാനും ഇത് സഹായിക്കും. മാനസികമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിനും ഇത് നല്ലതാണ്.

ഒരു കപ്പ് കശുവണ്ടിപ്പരിപ്പ്, വെള്ളം, അല്‍പം ഉപ്പ്, രണ്ട് കപ്പ് പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. നല്ലതു പോലെ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പായിരിക്കണം. വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ശേഷം ഇത് തിളപ്പിച്ച പാലില്‍ ചേര്‍ക്കാം. തണുത്തശേഷം കുടിക്കാം.