വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകുന്നു; ജോയ് മാത്യു പ്രതികരിക്കുന്നു

79
joy-mathew

തിരുവനന്തപുരം: വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളാകരുതെന്നാണ് ജോയ് മാത്യു ആവശ്യപ്പെടുന്നത്.

ഇനിയും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഉണ്ടാവരുത്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമായവര്‍ കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിഭാഗീയതകള്‍ വെടിഞ്ഞ് സ്വന്തം സഹപാഠിയുടെ ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി നീതിക്ക് വേണ്ടി നില കൊള്ളുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനു ജോയ് മാത്യു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.