അഞ്ച് വര്‍ഷത്തിനുള്ളില്‍ ലീഗുകാര്‍ മൊത്തം സുഡാപ്പികളാകും: മേഖലാ യാത്രയിലുടനീളം ലീഗിനെ ട്രോളി കെ.സുരേന്ദ്രന്‍

159

മലപ്പുറം•ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല യാത്രയിലുടെ നീളം മുസ്‌ലിം ലീഗിന് സുരേന്ദ്രന്‍ വക ട്രോള്‍ വര്‍ഷം. മുസ്‌ലിം ലീഗിനെ പരിഹസിക്കാന്‍ കിട്ടിയ ഒരവസരവും സുരേന്ദ്രന്‍ പാഴാക്കിയില്ല. ലീഗ് കോട്ടയായ മലപ്പുറം ജില്ലയിലെ വിവിധ സ്വീകരണ വേദികളിലായിരുന്നു ലീഗിനെതിരെ സുരേന്ദ്രന്‍ ആഞ്ഞടിച്ചത്. മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ ബി ടീം ആണെന്ന് സുരേന്ദ്രന്‍ തുറന്നടിച്ചു. ലീഗുകാര്‍ ഇപ്പോള്‍ കൂട്ടത്തോടെ ‘സുഡാപ്പികള്‍’ ആകുകയാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രധാന പരിഹാസം. ഇങ്ങനെ പോയാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോഴേക്ക് എല്ലാ ലീഗുകാരും സുഡാപ്പികളായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ പല പരാമര്‍ശങ്ങളും സദസില്‍ ചിരി പടര്‍ത്തി.