മലപ്പുറത്തെ കാവിക്കടലാക്കി കെ.സുരേന്ദ്രന്റെ പ്രചരണയാത്ര

56
K surendran

മലപ്പുറം•കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖല പ്രചരണ യാത്രക്ക് മലപ്പുറം ജില്ലയില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്ഥിയായ പുലാമന്തോളില്‍ രാവിലെ കാത്തുനിന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. നൂറുകണക്കക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആദ്യ സമ്മേളന വേദിയായ പെരിന്തല്‍മണ്ണ യില്‍ എത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. സമ്മേളന വേദിയും നിറഞ്ഞ് കവിഞ്ഞ് തിരക്ക് റോഡിലേക്ക് നീണ്ടതോടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസിനും ഏറെ പണിപ്പെടേണ്ടി വന്നു. തുടര്‍ന്ന് മലയോര മേഖലയായ വണ്ടൂര്‍, നിലമ്പൂര്‍, എടവണ്ണ തുടങ്ങിയ സമ്മേളന വേദികളിലും കാത്തുനിന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ്. യാത്ര ബിജെപിയുടെ ശക്തി കേന്ദ്രമായ മഞ്ചേരിയില്‍ എത്തിയപ്പോഴേക്കും നഗരം തന്നെ കാവിക്കടലായി മാറുകയായിരുന്നു. അവസാന സമ്മേളന സ്ഥലമായ മലപ്പുറത്തും സ്ഥിതി സമാനമായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എത്തിയത് പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലാണ് എത്തിച്ചത്. യാത്രയിലുടെനീളം മുസ്ളീം ജനവിഭാഗത്തിന്റെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.