രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മോദി

54
modi

അഹമ്മദാബാദ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ നവീകരണവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകും.

ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യക്ക് മികച്ച സ്ഥാനമാണുള്ളതെന്നും മോദി വ്യക്തമാക്കി. ഗുജറാത്ത് വൈബ്രന്റ് ഗ്ലോബല്‍ സബ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വളരെ വേഗത്തിലും ഫലപ്രദമായും ഭരണം നിര്‍വ്വഹിക്കാന്‍ ജനാധിപത്യ സംവിധാനത്തിലൂടെ സാധിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇത് സാധ്യമാണെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണം തെളിയിച്ചെന്ന് മോദി പറഞ്ഞു.

ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാജ്യമാണ് ഇന്ത്യ. എക്കാലത്തേയും വലിയ ബ്രാന്‍ഡായി മേക്കിംഗ് ഇന്ത്യ മാറിക്കഴിഞ്ഞെന്നും മോദി വ്യക്തമാക്കി.