സംഗീത സാന്ദ്രമായ വിജയലക്ഷ്മിയുടെ ജീവിതം ഇനി കാഴ്ചയുടെ ലോകത്തേക്ക്

146

കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് മടങ്ങി വരുന്നു.ജന്മന കാഴ്ച്ച ശക്തിയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച തിരികെ ലഭിച്ചുവെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം.പ്രകാശം തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു. അടുത്തുളള വസ്തുക്കളെ നിഴല്‍പോലെ തിരിച്ചറിയുവാനും സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.വൈകാതെ തന്നെ കാഴ്ച്ചയുടെ ലോകത്തേക്ക് വിജയലക്ഷ്മി എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും ആണ് വിജയലക്ഷ്മിയെ ചികില്സിക്കുന്നത്.ഇവർ സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് ഇപ്പോൾ ഫലം കണ്ട് തുടങ്ങിയിരിക്കുന്നത്.

ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത വിജയലക്ഷ്മിയുടെ ജീവിതം സംഗീത സാന്ദ്രമാണ്. സെല്ലുലോയിഡ് എന്ന മലയാള ചിത്രത്തിലൂടെ സംഗീതലോകത്തേക്ക് കടന്ന് ആരാധകപ്രശമസകൊണ്ടും തന്റേതായ സ്വത ശൈലികൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിജയലക്ഷ്മിക്ക് കാഴ്ചയുടെ ലോകത്തേക്ക് മടങ്ങി വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഗീതലോകവും ആരാധകരും.