ആ വാര്‍ത്ത‍ വ്യാജം- അബുദാബി പോലീസ്

81
abudhabbi

അബുദാബി• അബുദാബിയിലെ റോഡുകളില്‍ വേഗപരിധി വര്‍ദ്ധിപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചരണം തള്ളി അബുദാബി പോലീസ്. റഡാറുകളിലെ വേഗപരിധിയില്‍ മേറ്റം വരുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത‍ തെറ്റാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. വിവരം വസ്‌തുനിഷ്‌ഠമല്ലാത്തതും തെറ്റുമാണ്. എമിറേറ്റിലെ വേഗപരിധി സംബന്ധിച്ച് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പോലീസ് മാധ്യമങ്ങളെ നേരിട്ട് വിവരമറിയിക്കുമെന്നും അബുദാബി പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.

അനൌദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്തില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

വേഗപരിധി ലംഘിച്ചാല്‍ 500 മുതല്‍ 900 ദിര്‍ഹം വരെയാണ് അബുദാബി പോലീസ് പിഴയീടാക്കുന്നത്. കൂടാതെ 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.