സോഷ്യല്‍ മീഡിയയില്‍ താരമായി അഫ്സല്‍ ഗുരുവിന്റെ മകന്‍

51

സോഷ്യല്‍ മീഡിയയില്‍ താരമായി പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയാണ് ഗാലിബ് താരമായത്. ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ പരീക്ഷയില്‍ ഗാലിബ് 500 ല്‍ 475 മാര്‍ക്ക് നേടിയിരുന്നു. അഞ്ച് വിഷയങ്ങളില്‍ എവണ്‍ നേടി സംസ്ഥാനത്ത് 19 സ്ഥാനത്താണ് ഇപ്പോള്‍ ഗാലിബ്.

ഗാലിബിന്റെ വിജയത്തെ കുറിച്ച് പ്രതികരിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. സാധാരണ ചുറ്റുപാടില്‍ നിന്നും അകന്നു ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നയിരുന്നു അഫ്‌സല്‍ ഗുരുവിന്റെ മരണത്തിനു ശേഷമുള്ള ഭാര്യ തബാസം ഗുരുവിന്റെ പ്രതികരണം.

തനിക്ക് ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്നായിരുന്നു ഒരു കശ്മീരി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാലിബ് പറഞ്ഞത്. പപ്പക്കും അതറിയാമായിരുന്നു, ജയിലില്‍ വെച്ച് കാണുമ്പോഴെല്ലാം അതിനുവേണ്ടി പരിശ്രമിക്കണമെന്ന് പപ്പ പറഞ്ഞിട്ടുണ്ട്. കൂടാതെ സയന്‍സ് പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടമാണെന്നും ഗാലിബ് പറഞ്ഞു.