News

ഖാസിമാർക്ക് വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവ്

ചെന്നൈ : മത പുരോഹിതർ തലാഖ് നൽകുന്നത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു .സാമൂഹ്യ പ്രവർത്തകയായ സമർ സയ്യിദ് നൽകിയ ഹർജി പരിഗണിച്ച്‌ ചീഫ് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ് . വിവാഹമോചനം നൽകാനുള്ള ജുഡീഷ്യൽ അധികാരം മതപുരോഹിതർക്കില്ലെന്ന് കോടതി വ്യക്തമാക്കി. മതപുരോഹിതർ നൽകുന്ന തലാഖ് സർട്ടിഫിക്കേറ്റുകൾ ഇനി ഒരുത്തരവുണ്ടാവുന്നത് വരെ സ്റ്റേ ചെയ്യുന്നതായി കോടതി ഉത്തരവിൽ പറയുന്നു . മത പുരോഹിതരുടെ വിവാഹമോചന നടപടികളിൽ സ്ത്രീകളുടെ ഭാഗം പറയാൻ അനുമതിയില്ലെന്നും . അനധികൃതമായ ശിക്ഷാ നടപടികളുമുണ്ടെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതി നടപടി . ഹർജിക്കെതിരെ മുസ്ലിംവ്യെക്തി നിയമബോർഡ് കോടതിയിൽ വാദിച്ചു . മതപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്നാണ് മുസ്ലിംവ്യെക്തി നിയമബോർഡ് വാദിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button