NewsIndia

റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപിക്കാരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന.റെയില്‍വേ വികസന അതോറിറ്റിയാണ് ബോര്‍ഡ് രൂപീകരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.. ഇതു വഴി റെയില്‍വേയുടെ കടബാധ്യത ഒരു പരിധി വരെ മറികടക്കുവാന്‍ സാധിക്കുമെന്നാണ് നിഗമനം.

രാജ്യത്തെ പൊതു ഗതാഗത സേവനമായ റെയില്‍വേ ഇരുപത്തിമൂന്ന് ലക്ഷം ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്നുണ്ട്. റെയില്‍വേ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിച്ചാൽ യാത്രാച്ചെലവ് കൂടും.എന്നാൽ ഇതിലൂടെ റെയില്‍വേയുടെ കടബാധ്യത കുറക്കാൻ സാധിക്കുമെന്നാണ് റെയില്‍വേ വികസന അതോറിറ്റിയുടെ വിലയിരുത്തൽ.സീസണുകള്‍ അടിസ്ഥാനമാക്കി, യാത്രാ തിരക്ക് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്നതും, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതും ആണ് ബോര്‍ഡിന്റെ പ്രധാന ചുമതല. വിദേശ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുന്ന ബോര്‍ഡില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ ആണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button