ദേശീയപതാകയെ അപമാനിച്ച ആമസോണ്‍ നിരുപാധികം മാപ്പുപറയണമെന്ന് കേന്ദ്രസര്‍ക്കാര്‍

65

ന്യൂഡല്‍ഹി : ദേശീയപതാകയുടെ നിറത്തില്‍ ചവിട്ടുമെത്തയുണ്ടാക്കി വില്‍പനക്കെത്തിച്ച പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണ്‍ നിരുപാധികം മാപ്പുപറയണമെന്നു കേന്ദ്രസര്‍ക്കാര്‍. അല്ലാത്തപക്ഷം ആമസോണിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിസ നല്‍കില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ദേശീയപതാകയെ അപമാനിക്കുന്ന എല്ലാ ഉത്പന്നങ്ങളും ആമസോണ്‍ പിന്‍വലിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ആമസോണ്‍ കാനഡയാണ് ഇന്ത്യന്‍ ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഡിസൈനില്‍ ചവിട്ടുമെത്ത വില്‍പനക്ക് എത്തിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്