KeralaNews

സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

കൊച്ചി: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കുണ്ടന്നൂര്‍ വികാസ് നഗറിലെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥി ജിഷ്‌ണു ആത്മഹത്യ ചെയ്യാൻ കാരണക്കാരായവരെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടാകുകയും തുടർന്ന് ഓഫിസ് അടിച്ചുതകർക്കുകയും ആയിരുന്നു.

സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോയി മാത്യു, സെക്രട്ടറി മധു ഉള്‍പ്പടെയുള്ള അസോസിയേഷന്‍ നേതാക്കള്‍ ഓഫീസില്‍ യോഗം ചേരാനിരിക്കെയായിരുന്നു സംസ്ഥാന സെക്രട്ടറി ഷാജഹാന്റെ നേതൃത്വത്തില്‍ ഒരു സംഘം കെ.എസ്.യു പ്രവര്‍ത്തകര്‍ ഇവിടേക്ക് മാര്‍ച്ച് നടത്തിയത്. 15 മിനിറ്റോളം അക്രമം തുടര്‍ന്നു. പിന്നീട് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button