ധോണിക്ക് തോൽവിയോടെ പടിയിറക്കം

116

മുംബൈ : ഇന്ത്യൻ ടീമിന്റെ അവസാന നായകനായി ഇറങ്ങിയ ധോണി മടങ്ങുന്നത് തോൽവിയുമായി. ഇംഗ്ലണ്ട് ഇലവനോട് 3 വിക്കറ്റിന് പരാജയം ഏറ്റു വാങ്ങിയാണ് ധോണി ടീം മടങ്ങിയത്. ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ 305 റൺസ് നേടിയപ്പോൾ തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഇലവൻ ഏഴു പന്ത് ശേഷിക്കെ 7 വിക്കറ്റ് നഷ്‌ടത്തിൽ 307 റൺസ് നേടി വിജയം കരസ്ഥമാക്കി.

dhoni_captain_1001

സാം ബില്ലിംഗ്സ്(93), ജേസൺ റോയ്(62), ജോസ് ബട്ലർ(46), അലക്സ് ഹെയ്ൽസ്(43), ലിയാം ഡോസൺ(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയം നേടി കൊടുത്തത്.ഇന്ത്യക്കായി കുൽദീപ് യാദവ് 5 വിക്കറ്റ് നേടി. നായകനായ അവസാന മത്സരത്തിൽ ബാറ്റുകൊണ്ട് കരുത്തുകാട്ടിയ മഹേന്ദ്ര സിംഗ് ധോണി അർധസെഞ്ചുറി കരസ്ഥമാക്കി. സെഞ്ചുറി നേടിയ അമ്പാട്ടി റായിഡു, അർധസെഞ്ചുറികളുമായി യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവർ മികവ് കാട്ടിയതോടെയാണ് ഇന്ത്യ വമ്പൻ സ്കോർ സ്വന്തമാക്കിയത്.

DH 3

100 റൺസെടുത്ത അമ്പാട്ടി റായിഡു റിട്ടേർഡ് ഹർട്ടായി. 97 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്സ്. ധവാൻ–63, യുവരാജ്–56 എന്നിങ്ങനെയായിരുന്നു സീനിയർ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയിൽ അവസാന മത്സരത്തിനിറങ്ങിയ ധോണി പുറത്താകാതെ 68 റൺസെടുത്തു. 40 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമാന് ബാറ്റിങ്ങിലൂടെ ധോണി സമ്മാനിച്ചത്. അവസാന ഓവറിൽ 23 റൺസും ധോണി നേടി. ആറാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ ആദ്യ പന്തിൽതന്നെ പുറത്തായത് കാണികളെ നിരാശപ്പെടുത്തി.

cricket-ind-eng_06b04b20-d737-11e6-bfdf-9650955a20b7