തീഹാര്‍ ജയിലിലെ പുരുഷന്‍മാരുടെ സെല്ലിലെ ആദ്യ വനിത സൂപ്രണ്ടിന് പറയാനുള്ളത്

72
thihar

ന്യൂഡല്‍ഹി : തീഹാര്‍ ജയിലിലെ പുരുഷന്‍മാരുടെ സെല്ലിലെ ആദ്യ വനിത സൂപ്രണ്ട് ആയി തിരഞ്ഞെടുത്ത അഞ്ജു മംഗളയ്ക്ക് പറയാനുള്ളത് ഈ കാര്യമാണ്. ”നിങ്ങളെന്നെ ജയിലെറെന്നു വിളിക്കരുത്. ആ വിളിയില്‍ ഒരു ക്രൂരത ഒളിഞ്ഞിരിക്കുന്നു”. മുമ്പ് കിരണ്‍ ബേദിയും വിമല മെഹ്‌റയും തീഹാര്‍ ജയിലില്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വനിത താഹാറിലെ പുരുഷന്‍മാരുടെ ജയിലില്‍ സൂപ്രണ്ട് ആയി എത്തുന്നത്.

ചുമതലയേറ്റു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മിക്ക കുറ്റവാളികളുമായി മംഗള സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട്. ജയിലിനെ താന്‍ ഗുരുകുലമായിട്ടോ അല്ലെങ്കില്‍ ഹോസ്റ്റലായിട്ടോ ആണ് കാണുന്നതെന്നും ഇവിടുത്തെ അന്തേവാസികള്‍ക്ക് വിദ്യ നല്‍കലാണ് തന്റെ ലക്ഷ്യമെന്നും മംഗള പറയുന്നു. എന്നാല്‍ ഇത് കുറച്ച് പ്രയാസപ്പെട്ട ഉത്തരവാദിത്വം ആണ് പക്ഷേ തന്റെ മേല്‍ ഡയറക്ടര്‍ ജനറല്‍ സുധീര്‍ യാദവ് സര്‍ വച്ചിട്ടുള്ള വിശ്വാസം സംരക്ഷിക്കാന്‍ താന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ ഈ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നെന്നും മംഗള പറഞ്ഞു.