ഇന്ത്യയുടെ പ്രധാന പ്രോട്ടീൻ കലവറയായ പരിപ്പിന്റെ വില കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

109

 

നാഗ്പുർ: തുവര പരിപ്പ് 3 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. കിലോയ്ക്ക് 80 മുതൽ 85 രൂപ നിരക്കിൽ ആണ്‌ ഇപ്പോൾ കമ്പോളങ്ങളിലെ നിരക്ക്..മികച്ച ഇനം തുവര പരിപ്പിനു മൊത്ത വ്യാപാര വിപണിയിൽ കിലോയ്ക്ക് 72 രൂപക്കുള്ളിൽ ആണ്‌ വില.
കച്ചവടക്കാരുടെ അഭിപ്രായത്തിൽ ഈ വിലയിടിവ് 3 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.വരും ദിവസങ്ങളിൽ കിലോയ്ക്ക് പരമാവധി 10 രൂപയുടെ എങ്കിലും വ്യത്യാസം നിരക്കിൽ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രോട്ടീനുകളുടെ ഉത്തമ ശ്രോതസ് ആയി കണക്കാക്കുന്ന തുവരപ്പരിപ്പ് 2015 കാലയളവിൽ കിലോ 140 രൂപയ്ക്ക് മുകളില്‍ വരെയായി ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.വ്യാപാരികളുടെ അഭിപ്രായത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിലയിടിവിന് പല കാരണങ്ങളാണുള്ളത്.വലിയ തോതിൽ ഇറക്കുമതി ചെയ്തതും , ചരക്കു നിയന്ത്രണം ഏർപ്പെടുത്തിയതു കാരണം പൂഴ്ത്തിവെപ്പ് കുറയുകയും വിപണിയിൽ തുവര പരിപ്പിന്റെ ലഭ്യത സന്തുലിതമാക്കുകയും ചെയ്തു.

എന്നാൽ ഇങ്ങനെ ഒരു വിലയിടിവ് പ്രതീക്ഷിക്കാതെ , വൻതോതിൽ തുവരപ്പരിപ്പ് കൃഷി നടത്തിയ കര്ഷകര്‍ ആശങ്കയിലാണ്.കാരണം അവര്ക്ക് ഇപ്പോൾ കുറഞ്ഞ താങ്ങുവിലയിലും(മിനിമം സപ്പോർട്ട് പ്രൈസ് ,എം എസ് പി ) കുറഞ്ഞ വിലയ്ക്ക് തുവരപ്പരിപ്പ് വിൽക്കേണ്ട അവസ്ഥയാണ്. ഇത്വാരി ഗ്രൈൻസ് ആൻഡ് സീഡ്‌സ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രി പ്രതാപ് മോടിവാണിയുടെ അഭിപ്രായത്തിൽ തുവരപ്പരിപ്പിനു കുറഞ്ഞ താങ്ങുവിലയായ രൂപ 5050/100 കിലോ ആണ്‌ നിശ്ചയിച്ചിട്ടുള്ളത്.എന്നാൽ നാടൻ ഇനത്തിന് രൂപ 4600-4700/100 കിലോ ആണ്.കുറഞ്ഞ നിലവാരമുള്ള ആഫ്രിക്കൻ ‌ഇനത്തിന് രൂപ 3500 /100 കിലോ ആണ്‌.