NewsBusiness

ജി.എസ്.ടി ഏപ്രിലില്‍ തന്നെ : പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പിലാക്കാന്‍ വേണ്ടി സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ബി.ജെ.പി ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമെ ബീഹാര്‍, ഒറീസ, ആന്ധ്ര, തെലുങ്കാന, എന്നീ സംസ്ഥാനങ്ങളുടെ പിന്തുണ   നേടിയെടുക്കാനുള്ള
ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗം ഈ മാസം 16 നാണ്. അതില്‍ വിശദമായ അവതരണമാകും ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ഭാഗത്തു നിന്നും ഉണ്ടാകുക. നാല് മണിക്കൂര്‍ സമയം സാമ്പത്തിക സ്ഥിതിയെ കുറിച്ചും പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള വിശദമായ അവതരണമായിരിയ്ക്കും ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുക.

നിലവില്‍ മൂന്ന് കാര്യങ്ങളിലാണ് കൗണ്‍സിലില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുള്ളത്. ഇതില്‍ പ്രധാനം ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരുമാനമുള്ള ജി.എസ്.ടി നികുതിദായകരുടെ പൂര്‍ണ ചുമതല സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ കേന്ദ്രം തയ്യാറാകുമോ എന്നുള്ളതാണ്.

ജി.എസ്.ടി നിയമത്തിന്റെ കാര്യത്തില്‍ 12 കിലോമീറ്റര്‍ വരെയുള്ള തീരക്കടല്‍ പ്രദേശം സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. അതായത്, ഇപ്പോള്‍ തീരക്കടലിലെ കപ്പലുകള്‍ക്ക് എണ്ണയും മറ്റും നല്‍കുന്നത് വഴി 60,000 കോടി രൂപ സംസ്ഥാനങ്ങള്‍ വില്‍പ്പന നികുതിയായി പിരിക്കുന്നുണ്ട്. ഇത് തുടര്‍ന്നും പിരിയ്ക്കുവാനുള്ള അനുവാദം കിട്ടുമോ എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

ഐ.ജി.എസ്.ടി നികുതി ചുമത്തുന്നതിനും പിരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കുത്തകാവകാശം കേന്ദ്രത്തിനായിരിക്കും. ഇതാണ് സംസ്ഥാനങ്ങള്‍ ജി.എസ്.ടിയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഏതായാലും വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ജി.എസ്.ടി കൊണ്ടുവരാനുള്ള പ്രാരംഭ നടപടികളിലാണ് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button